Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Debates

വ​​​ന്ദേ​​​മാ​​​ത​​​രം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഖാർഗെ-നഡ്ഡ വാഗ്വാദം

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ന്ദേ​​​മാ​​​ത​​​രം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രി​​​ഷ്ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ആ​​​വേ​​​ശം മൂ​​​ന്നാം​​​ദി​​​വ​​​സ​​​വും വി​​​ടാ​​​തെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി, കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രാ​​​യ ജെ.​​​പി. ന​​​ഡ്ഡ​​​യും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും ത​​​മ്മി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വാ​​​ഗ്വാ​​​ദം. ലോ​​​ക്സ​​​ഭ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ത​​​മ്മി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ന്‍റെ മ​​​റ്റൊ​​​രു മു​​​ഖ​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ക​​​ണ്ട​​​ത്.

പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​നെ​​​ച്ചൊ​​​ല്ലി​​​യാ​​​യി​​​രു​​​ന്നു രാ​​​ജ്യ​​​സ​​​ഭാ​​​നേ​​​താ​​​വും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ന​​​ഡ്ഡ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യ ഖാ​​​ർ​​​ഗെ​​​യും ത​​​മ്മി​​​ൽ ഉ​​​ശി​​​ര​​​ൻ വാ​​​ക്പോ​​​ര് ന​​​ട​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ​​​വേ​​​ള​​​യി​​​ൽ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യി വ​​​ന്ദേ​​​മാ​​​ത​​​രം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് നെ​​​ഹ്റു​​​വാണെ​​​ന്ന് ന​​​ഡ്ഡ ആ​​​രോ​​​പി​​​ച്ചു.

തെ​​​റ്റും വി​​​ക​​​ല​​​വു​​​മാ​​​യ വീ​​​ക്ഷ​​​ണ​​​മാ​​​ണ് ന​​​ഡ്ഡ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​ണ്ഡി​​​റ്റ് നെ​​​ഹ്റു​​​വി​​​ലേ​​​ക്കു ച​​​ർ​​​ച്ച മാ​​​റ്റി​​​യോ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ എ​​​ഴു​​​ന്നേ​​​റ്റ് ചോ​​​ദി​​​ച്ചു. ഇ​​​വി​​​ടെ പ​​​റ​​​യു​​​ന്ന​​​തൊ​​​ന്നും സ​​​ത്യ​​​മ​​​ല്ല. വ​​​ള​​​ച്ചൊ​​​ടി​​​ച്ച​​​താ​​​ണ്. വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച​​​യു​​​ടെ മ​​​റ​​​വി​​​ൽ നെ​​​ഹ്റു​​​വി​​​നെ ആ​​​ക്ഷേ​​​പി​​​ക്കാ​​​ൻ ച​​​രി​​​ത്രം വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യെ താ​​​ത്കാ​​​ലി​​​ക​​​ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യി കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ന്ന് 1948ൽ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന് എ​​​ഴു​​​തി​​​യ ക​​​ത്തി​​​ൽ നെ​​​ഹ്റു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ന​​​ഡ്ഡ പ​​​റ​​​ഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി​​​ക്കു പു​​​റ​​​ത്ത് ദേ​​​ശീ​​​യ​​​ഗാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ദ്യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വ​​​യം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​തു കാ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന് ന​​​ഡ്ഡ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

എ​​​ന്നാ​​​ൽ, വ​​​ന്ദേ​​​മാ​​​ത​​​രം ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ട് ജി​​​ന്ന​​​യ്ക്ക് നെ​​​ഹ്റു ഉ​​​ചി​​​ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് എം​​​പി ദീ​​​പേ​​​ന്ദ​​​ർ സിം​​​ഗ് ഹൂ​​​ഡ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞ​​​തി​​​നു ച​​​രി​​​ത്ര​​​സാ​​​ക്ഷ്യ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​ന്ത്യ​​​യു​​​ടെ സം​​​സ്കാ​​​ര​​​ത്തോ​​​ടും പാ​​​ര​​​ന്പ​​​ര്യ​​​ങ്ങ​​​ളോ​​​ടും ധാ​​​ർ​​​മി​​​ക​​​ത​​​യോ​​​ടും കോ​​​ണ്‍ഗ്ര​​​സ് എ​​​പ്പോ​​​ഴും വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് ന​​​ഡ്ഡ പ​​​റ​​​ഞ്ഞ​​​തോ​​​ടെ ഖാ​​​ർ​​​ഗെ​​​യും കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​രും ത​​​ട​​​സ​​​വു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റു. സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ട​​​പെ​​​ട്ടാ​​​ണ് ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ദു​​​ർ​​​ഗ, സ​​​ര​​​സ്വ​​​തി, ഭാ​​​ര​​​ത്‌​​​മാ​​​ത, ശ​​​ക്തി എ​​​ന്നി​​​വ ഈ ​​​രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ആ​​​ളു​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നും എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​വ​​​യി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ര​​​ണ്ടു ചി​​​ന്താ​​​ധാ​​​ര​​​ക​​​ൾ ഏ​​​റ്റു​​​മു​​​ട്ടി

ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ്തം​​​ഭ​​​ന​​​ത്തി​​​നു ശേ​​​ഷം ഏ​​​ഴു ദി​​​വ​​​സം സ​​​ജീ​​​വ ച​​​ർ​​​ച്ച​​​ക​​​ളും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ന്നു. 19ന് ​​​സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കും. വ​​​ന്ദേ​​​മാ​​​ത​​​രം, എ​​​സ്ഐ​​​ആ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ സ​​​ന്പ​​​ന്ന​​​വും ര​​​ണ്ടു ചി​​​ന്താ​​​ധാ​​​ര​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​മാ​​​യി മാ​​​റി.

ച​​​രി​​​ത്ര​​​ത്തെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​ര​​​സ്പ​​​രം നേ​​​താ​​​ക്ക​​​ൾ കൊ​​​ന്പു​​​കോ​​​ർ​​​ത്ത​​​ത്. ച​​​ർ​​​ച്ച​​​യി​​​ലു​​​ട​​​നീ​​​ളം പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ഹ്റു​​​വി​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ബി​​​ജെ​​​പി ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ, നെ​​​ഹ്റു​​​വി​​​നെ​​​യോ​​​ർ​​​ത്ത് അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് പ​​​റ​​​ഞ്ഞ​​​ത്.

മോദി പു​​​സ്ത​​​ക​​​ങ്ങ​​​ൾ വാ​​​യി​​​ക്ക​​​ണമെന്ന് ജ​​​യ്റാം ര​​​മേ​​​ശ്

ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യു​​​ടെ​​​യും ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ​​​യും യ​​​ഥാ​​​ർ​​​ഥ ആ​​​ത്മാ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ഴു​​​തി​​​യ പ്ര​​​ശ​​​സ്ത​​​മാ​​​യ ര​​​ണ്ടു പു​​​സ്ത​​​ക​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സം​​​ഘ​​​വും വാ​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ്റാം ര​​​മേ​​​ശ്. മി​​​ക​​​ച്ച ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​​​രാ​​​യ രു​​​ദ്രാം​​​ഗ്ഷു മു​​​ഖ​​​ർ​​​ജി​​​യു​​​ടെ ’സോം​​​ഗ് ഓ​​​ഫ് ഇ​​​ന്ത്യ: എ ​​​സ്റ്റ​​​ഡി ഓ​​​ഫ് നാ​​​ഷ​​​ണ​​​ൽ ആ​​​ന്തം’, സ​​​ബ്യ​​​സാ​​​ചി ഭ​​​ട്ടാ​​​ചാ​​​ര്യ​​​യു​​​ടെ ’വ​​​ന്ദേ​​​മാ​​​ത​​​രം: ദി ​​​ബ​​​യോ​​​ഗ്ര​​​ഫി ഓ​​​ഫ് എ ​​​സോം​​​ഗ്’ എ​​​ന്നീ പു​​​സ്ത​​​ക​​​ങ്ങ​​​ൾ മോ​​​ദി വാ​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലെ​​​ന്ന് ആ​​​ശി​​​ക്കു​​​ന്നു​​​വെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ വ​​​ന്ദേ​​​മാ​​​ത​​​രം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ജ​​​യ്റാം പ​​​രി​​​ഹ​​​സി​​​ച്ചു. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ നു​​​ണ​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ തു​​​റ​​​ന്നു​​​കാ​​​ട്ട​​​പ്പെ​​​ട്ടു​​​വെ​​​ന്നും ജ​​​യ്റാം പ​​​റ​​​ഞ്ഞു.

ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ മു​​​ന്പേ പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ഞ്ഞു

ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ത്യേ​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ ലോ​​​ക്സ​​​ഭ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യും ഇ​​​ന്ന​​​ലെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ നേ​​​ര​​​ത്തേ പി​​​രി​​​ഞ്ഞ​​​തി​​​ൽ വി​​​വാ​​​ദം. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ അ​​​ണ്ണാ​​​ഡി​​​എം​​​കെ നേ​​​താ​​​വ് ത​​​ന്പി ദു​​​രൈ​​​യു​​​ടെ പ്ര​​​സം​​​ഗം പ​​​കു​​​തി​​​ക്കു വ​​​ച്ച് നി​​​ർ​​​ത്തി ബാ​​​ക്കി ഭാ​​​ഗം തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​സം​​​ഗി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് സ​​​ഭ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

ലോ​​​ക്സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി എം​​​പി നി​​​ഷി​​​കാ​​​ന്ത് ദു​​​ബെ ഇ​​​ട​​​പെ​​​ട്ടാ​​​ണു വൈ​​​കു​​​ന്നേ​​​രം 4.05ന് ​​​സ​​​ഭ പി​​​രി​​​യു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​പ്പി​​​ച്ച​​​ത്.

Latest News

Up